പാലാ: പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന പാലാ സെന്റ് തോമസ് കോളജ് അലുമ് നൈ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27ന് നടക്കുന്ന ആഗോള പൂർവവിദ്യാർത്ഥിസംഗമ പരിപാടികളുടെ സ്വാഗതസംഘം രൂപീകരണം 5ന് വൈകുന്നേരം 4ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ഡിജോ കാപ്പൻ അദ്ധ്യക്ഷനായിരിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.സാൽവിൻ കാപ്പിലിപ്പറമ്പിൽ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. സെന്റ് തോമസിലെ എല്ലാ പൂർവവിദ്യാർത്ഥികളും യോഗത്തിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡോ.സാബു ഡി മാത്യു അറിയിച്ചു.