
കോട്ടയം: സൂര്യകാലടിമനയിലെ വിനായകചതുർത്ഥി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ .പങ്കെടുക്കും. പ്രസിദ്ധ ഭജന കലാകാരൻ കോഴിക്കോട് പ്രശാന്ത് വർമ്മയ്ക്ക് മഹാ ഗണേശ ഭക്തകോകിലം പുരസ്‌കാരം സമ്മാനിക്കും. കോട്ടയം നഗരസഭ അഞ്ച്, ആറ് വാർഡ് പ്രദേശത്ത് താമസിക്കുന്ന എസ്.എസ്.എൽ.സി പ്ലസ്ടു ബിരുദ ബിരുദാനന്തര പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സൂര്യകാലടി ഭജനമണ്ഡലി പുരസ്‌കാരവും സമർപ്പിക്കും. വൈകിട്ട് 7.30 മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി.