അയ്മനം: അയ്മനം , വല്ല്യാട് ഡ്രീം ക്യാച്ചെഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സര വള്ളംകളിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 6 ന് ഉച്ചക്ക് 2.30 ന് ഐക്കരശാലി നെട്ടായത്തിലാണ് ജലോത്സവം. സംഘാടക സമിതി ചെയർമാനായി പി.പി.ബിജോഷും, കൺവീനറായി എം.ബെർലിറ്റും , കോ- ഓർഡിനേറ്ററായി വിദ്യാനന്ദൻ ചെങ്ങളവൻപറമ്പ് , ബിബിൻ മാത്യൂ എന്നിവരെ തിരഞ്ഞെടുത്തു.