icds

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ നേതൃത്വത്തിൽ ഈ മാസം 30 വരെ നീണ്ടുനിൽക്കുന്ന പോഷൻ മാ ആചരണത്തിന്റെ ഭാഗമായി ഫുഡ് എക്സിബിഷൻ മുണ്ടക്കയം സെന്റ്‌ മേരീസ് പാരിഷ് ഹാളിൽ നടന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷയായിരുന്നു. യോഗം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് മുഖ്യപ്രഭാഷണം നടത്തി. സി.ഡി.പി. ഒ. പി.കെ ഗീത സ്വാഗതം ആശംസിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസഫ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സി.എം, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്ക്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സൂപ്പർവൈസർ നിതാ ജേക്കബ് നന്ദിയും പറഞ്ഞു.