അരുവിത്തുറ: സെന്റ് ജോർജസ്സ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് നാളെ തിരിതെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. കോളേജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മുൻ എം.എൽ.എ പി.സി ജോർജ്, ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്, കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിക്കും.