പാലാ: കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂണിയൻ മീനച്ചിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. സമ്മേളനം എൻ.ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എൽ. മായ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് എസ്.അനൂപ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജി.സന്തോഷ് കുമാർ, കെ.കെ.പ്രദീപ്, ലക്ഷ്മി മോഹൻ, സിസിലി കുരുവിള എന്നിവർ സംസാരിച്ചു. ജില്ല കമ്മറ്റിയംഗംങ്ങളായ യാസർ ഷെരീഫ്, ബിലാൽ കെ. റാം,, ശ്യാമള പി.വി. ഏരിയ കമ്മറ്റിയംഗങ്ങളായ സുനിൽ കുമാർ പി.എം., അഭിലാഷ് കെ.റ്റി., പ്രകാശ് കെ.സി, പ്രദീപ് പി. നായർ എന്നിവർ മാർച്ചിന് നേതൃത്വം നല്കി.