bandhi-flower

കുമരകം : കുമരകം വാർഡ് 13ൽ വർഷ ജെ.എൽ.ജി ഗ്രൂപ്പിന്റെ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ ജോഫി ഫെലിക്സ് അദ്ധ്യക്ഷനായ ചടങ്ങിൽ കുമരകം കൃഷി ഓഫീസർ ആൻ സ്നേഹ വിളവെടുപ്പ് ഉദ്‌ഘാടനം നടത്തി. ജെ.എൽ .ജി ഗ്രൂപ്പ് അംഗങ്ങളായ സുഭാഷിണി സുരേഷ്, ജയമണി ബൈജു, ഓമന ജനാർദ്ധനൻ എന്നിവരാണ് ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി കൊയ്തത്. മഴയുൾപ്പെടെ പ്രതികൂല സാഹചര്യത്തിലാണ് ഇവർക്ക് മികച്ച വിജയം കാഴ്ചവയ്ക്കാൻ സാധിച്ചത്. ആദ്യ വിൽപ്പന കൃഷി ഓഫീസറുടെ കയ്യിൽ നിന്നും ലതിക സുരേന്ദ്രന് കൈമാറി വിൽപ്പന ആരംഭിച്ചു.