വാഴൂർ: വെട്ടിക്കാട്ട് ധർമ്മശാസ്താക്ഷേത്രത്തിൽ ഏഴിന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും.തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി കെ.എ.അനിൽനമ്പൂതിരിയും കാർമ്മികത്വം വഹിക്കും.

പാറത്തോട് അഖില ഭാരത അയ്യപ്പ സേവാ സംഘം 205 ാംനമ്പർ പാറത്തോട് ശാഖ ശ്രീ ഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിൽ 7ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9 ന് പൂർണ്ണാഹുതി. ക്ഷേത്രം മേൽശാന്തി മുണ്ടക്കയം കോയിയ്ക്കൽ ഇല്ലം തുളസീധരൻ പോറ്റി കാർമ്മികത്വം വഹിക്കും .

ചെറുവള്ളി: ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷിക്കും. മഹാഗണപതിഹോമത്തിന് മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.

ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ ശനിയാഴ്ച വിനായകചതുർത്ഥിയുടെ ഭാഗമായി അഷ്ടദ്രവ്യഗണപതിഹോമം നടക്കും. മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത് കാർമ്മികത്വം വഹിക്കും. ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായി മുറിച്ച ആഞ്ഞിലിമരം ഘോഷയാത്രയായി ഞായറാഴ്ച ക്ഷേത്രത്തിലെത്തിക്കും.