മാന്നാനം : ഭാരതീയ വേലൻ സൊസൈറ്റി ആർപ്പൂക്കര യൂണിറ്റ് പൊതുയോഗം ശ്രീനാരായണ ഗുരുധർമ്മ സമാജം പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എൻ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഗോകുൽ ദാസ്, ജോ.സെക്രട്ടറി ടി.എസ്.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. സൗജന്യ പച്ചക്കറി വിത്ത് വിതരണവുമുണ്ടായിരുന്നു.