കോട്ടയം : ലോട്ടറി തൊഴിലാളികളുടെ ബോണസ് തുക 25,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് അസോസയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സുധാകരൻ നായർ, കെ. ജെ. ജെയിംസ്, സംസ്ഥാന ട്രഷറർ എസ്. രാജീവ്, സാബു മാത്യു, അശോക് മാത്യു, ശശി തുരുത്തുമ്മൽ, സക്കീർ ചങ്ങമ്പള്ളി, നയോജകമണ്ഡലം പ്രസിഡന്റുമാരായ ഷിബു ഏഴേപുഞ്ചയിൽ, വിഷ്ണു ചമ്മുണ്ടവള്ളി, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു