രാജാക്കാട് : ഗവ. ഐ.ടി.ഐ യിൽ അരിത്തമെറ്റിക് കം ഡ്രോയിംഗ് ഇൻസ്ട്രക്ടർ (എ.സി.ഡി) തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ 10ന് രാവിലെ 10.30 ന് നടക്കും. എൻജിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ എൻജിനിയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷത്തെ മെക്കാനിക്കൽ ഗ്രൂപ്പ് 1 ട്രേഡിലുള്ള എൻ.റ്രി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതമാണ് ഇന്റർവ്യൂവിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04868241813, 9895707399.