തൊടുപുഴ: പൊന്നന്താനം ഗ്രാമീണ വായനശാലയിൽ വ്യാഴാഴ്ച്ച വൈകുന്നേരം 3. 30 ന് ദേശീയ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിക്കുന്നു. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. പാലാ സെന്റ് തോമസ് കോളേജ് റിട്ട. വൈസ് പ്രിൻസിപ്പൽ പ്രൊഫ. പി ജെ. മൈക്കിൾ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സുകുമാരൻ, തട്ടാരത്തട്ട യു.പി.എസ് ഹെഡ്മാസ്റ്റർ സിജു ജേക്കബ്, റിട്ട.ഹെഡ്മാസ്റ്റർ കെ.പി പ്രദീപ് , കെ.വി മേരിക്കുട്ടി, റ്റി.ഒ ഫിലിപ്പ്, ഡോ. സുമേഷ് ജോർജ്ജ്, ജോസഫ് എൻ വി, വി.ജെ ജോസഫ് എന്നിവർ പ്രസംഗിക്കും.