mch

കോട്ടയം: മാർക്‌സിസ്റ്റ് ലെനിനിസിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ളാഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ ബഹുജന ധർണ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു, വെന്റിലേറ്റർ ഫീസ് വർദ്ധന പിൻവലിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, ആവശ്യത്തിന് മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുക, എച്ച്.എം.സി ഫണ്ട് വിനിയോഗം മുൻഗണനാ ക്രമം നിശ്ചയിച്ച് സുതാര്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ചാൾസ് ജോർജ്ജ് ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.