
ഏറ്റുമാനൂർ: വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ വെസ്റ്റ് യൂണിറ്റ് സമ്മേളനം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു. ടി.ജെ മാത്യു തെങ്ങുംപ്ലാക്കൽ പതാക ഉയർത്തി. സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദുൾ സലിം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എം.കെ സുഗതൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം അന്നമ്മ രാജു മെമ്പർഷിപ്പ് ഉദ്ഘാടനം ചെയ്തു.