ayurved-camp

ടി.വി പുരം: ടി.വി. പുരം ഗ്രാമപഞ്ചായത്തും ടി.വി. പുരം ആയൂർവേദ ആശുപത്രിയും ചേർന്ന് ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. യോഗത്തിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സീമാ സുജിത്ത്,​ ഡോ. രാജഹംസ, ഡോ. കാർത്തിക എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്ക് പരിശോധനയും മരുന്നും വിതരണം ചെയ്തു. യോഗയും, വയോജനങ്ങളും എന്ന വിഷയത്തിൽ കോർഡിനേറ്റർ ബിനി ക്ലാസെടുത്തു.