
വൈക്കം : വെച്ചൂർ അംബികാ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കുടവെച്ചൂർ പള്ളിയിലേക്കുള്ള റോഡിലെ കൊടുംവളവിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു. വെച്ചൂർ പള്ളി, സ്‌കൂൾ, ആശുപത്രി എന്നിവിടങ്ങളിലേക്ക് ദിവസന നിരവധി വാഹനങ്ങളും, കാൽനട യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. എട്ടിന് നടക്കുന്ന വെച്ചൂർ പള്ളിതിരുനാളിന് മുന്നോടിയായാണ് മിറർ വച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. ബി.അനിൽ, സെക്രട്ടറി ടി.വി ജോൺ, ട്രഷറർ ബിജു മിത്രംപള്ളി, വാർഡ്‌മെമ്പർ പി.കെ. മണിലാൽ, ക്ലബ്ബ് അംഗങ്ങളായ എം.വി പൗലോസ്, പി.വി സലി, എ.ജെ ജോഷി, മുൻപഞ്ചായത്ത് മെമ്പർ പി.ജി ഷാജി, എസ്‌സേവ്യർ എന്നിവർ പ്രസംഗിച്ചു.