
ഉഴവൂർ: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പഠിതാക്കൾക്കായി പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ.എം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, സിറിയക് കല്ലട, സെക്രട്ടറി സുനിൽ എസ്, അസി.സെക്രട്ടറി സുരേഷ് കെ. ആർ, സി.ഡി.എസ് ചെയർപേഴ്‌സൺ മോളി രാജുകുമാർ എന്നിവർ പ്രസംഗിച്ചു. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി നവംബർ ഒന്നിന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചത്. കോട്ടയം ബി.സി.എം കോളേജ് എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളായ സാജൻ സണ്ണി, ജയ്‌സി ടോമി എന്നിവരും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രേരക് ലത എം.എം, ടെക്‌നിക്കൽ അസിസ്റ്റന്റ് ആശ്രിത, ക്ലർക്ക് ഷാന്റി മാധവൻ എന്നിവരും പഠിതാക്കൾക്ക് പരിശീലനം നൽകി.
.