മുത്തോലി: ഗ്രാമപഞ്ചായത്തിലെ വെള്ളിയേപ്പള്ളി ഗവ.എൽ.പി സ്‌കൂളിൽ 7ന് സൗജന്യ ആയൂർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 10ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ.ചിന്നു രാമചന്ദ്രൻ, ഡോ.ട്രീസ എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിച്ച് സൗജന്യമായി മരുന്നുകൾ നൽകും.