കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായബോർഡിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ (കളക്ട്രേറ്റ് സമുച്ചയം) ദ്വിദിന ഓണം ഖാദി റിബേറ്റ് മേള ആരംഭിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം നിർവഹിച്ചു. ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, വി.ഐ.ഒ. ജെസ്സി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടൺ, സിൽക്ക് സാരികൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, ചുരിദാർ തുണികൾ എന്നിവയ്ക്കും തേൻ, എണ്ണ, സ്റ്റാർച്ചുകൾ തുടങ്ങിയ ഗ്രാമവ്യവസായോത്പന്നങ്ങൾക്കും 30% വരെ റിബേറ്റും സർക്കാർ അർദ്ധസർക്കാർ സഹകരണമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. മേള ഇന്ന് സമാപിക്കും.