കുറിച്ചി: 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠം ശാഖാ സ്ഥാപനമായ കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്നുവരുന്ന ശ്രീനാരായണ കൺവെൻഷനിലെ പതിനഞ്ചാമത് ദിവസമായ ഇന്നലെ ദൈവദശകം എന്ന വിഷയത്തെ ആസ്പദമാക്കി ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പ്രബോധനം നടത്തി. ഇന്ന് വൈകിട്ട് 6.30ന് പി.ജി ശ്രീകുമാർ ദൈവദശകത്തെ ആസ്പദമാക്കി പ്രബോധനം നയിക്കും.