വയലാ: ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 7ന് വിനായക ചതുർത്ഥി ആഘോഷവും ഭഗവത്സേവയും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കുമെന്ന് സെക്രട്ടറി സജീവ് വയല അറിയിച്ചു. രാവിലെ 6 മുതൽ മേൽശാന്തി ബാബു കളത്തൂർ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിനായകചതുർത്ഥി നാളിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രസാദ വിതരണവും നടക്കും. 7ന് രാവിലെ 6.30 ന് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ആരംഭിക്കും. 8ന് പ്രസാദ വിതരണം. കറുകമാല ചാർത്തലുമുണ്ട്. വൈകിട്ട് വിശേഷാൽ ദീപാരാധന,​ ദീപക്കാഴ്ച.