കുമരകം : കുമരകം ബോട്ടുജെട്ടി പാലത്തിന് സമീപം കാറിടിച്ച് കുമരകം സ്വദേശിനിയായ വഴി യാത്രികയ്ക്ക് പരിക്കേറ്റു. കുമരകം എസ്.കെ.എം.എച്ച്.എസ്.എസിലെ അദ്ധ്യാപിക പി.പി ഗീതയ്ക്കാണ് പരിക്കേറ്റത്. റോഡ് അരികിലൂടെ നടന്നുവന്ന ഗീതയെ കോട്ടയം ഭാഗത്തുനിന്നും വന്ന കൊച്ചി സ്വദേശിയുടെ കാറാണ് ഇടിച്ചത്. തലക്ക് പരിക്കേറ്റ ഗീതയെ കുമരകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയി. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കാർ കുമരകം പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടികൾ സ്വീകരിച്ചു.