kolam

കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നടക്കുന്ന തുടർച്ചയായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു. കളങ്കിതനായ മുഖ്യമന്ത്രി പിണറായി വിജയന് രാജിയല്ലാതെ മറ്റുവഴിയില്ല എന്ന് പ്രതിഷേധ പരിപാടിയിൽ നേതാക്കൾ പറഞ്ഞു. തമിഴ്നാട്ടിലെ ജയലളിത സർക്കാരിന്റെ കാലത്ത് ശശികലയുടെ നേതൃത്വത്തിൽ മന്നാർഗുഡി മാഫിയ ഭരണത്തെ കയ്യാളിയതുപോലെ കേരള ഭരണത്തിൽ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എ.ഐ.സി.സി അഗം ഇ.എം ആഗസ്റ്റി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നേതാക്കളായ തോമസ് രാജൻ, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.