headmaster

കരിമണ്ണൂർ : ദേശീയ അദ്ധ്യാപക ദിനത്തിന് മുന്നോടിയായി കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ട് മുൻ പ്രധാന അദ്ധ്യാപകരെ അവരുടെ വീടുകളിലെത്തി അനുഗ്രഹം നേടി സ്‌കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകസമൂഹം. നവതി വർഷത്തിൽ ആയിരിക്കുന്ന വിദ്യാലയം പ്രത്യേകം തയാർ ചെയ്ത നവതി അനുസ്മരണ മെമെന്റോയും പൂക്കളുമായാണ് മുൻ ഹെഡ്മാസ്റ്റർമാരുടെ വീടുകൾ സന്ദർശിച്ചത്. 15 വർഷക്കാലം സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനായിരുന്ന കെ. എ. പൈലി, മുൻ ഹെഡ്മാസ്റ്റർമാരായ മാത്യു പി. തോമസ്, എം.എം. ചാക്കോ, എൻ.എ. ജെയിംസ്, വർഗീസ് സി. പീറ്റർ, ജോസഫ് ജോൺ മുരിങ്ങമറ്റം, ജോയ്ക്കുട്ടി ജോസഫ് എന്നിവരുടെ ഭവനങ്ങളിൽ എത്തിയാണ് അനുഗ്രഹം നേടിയത്. പരിപാടിയ്ക്ക് ഹെഡ്മാസ്റ്റർ സജി മാത്യു നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ്, അദ്ധ്യാപകരായ ജയ്സൻ ജോസ്, ഷീന ജോസ്, സിസ്റ്റർ സിജി ആന്റണി, സീനിയർ ക്ലാർക്ക് ഷിജോ ജോസഫ് എന്നിവർ പങ്കെടുത്തു.