അയർക്കുന്നം:അയർക്കുന്നം ഗവ.എൽ.പി സ്‌കൂളിൽ പഠന ലാബിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നടന്നു. ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായൺ ഉദ്ഘാടനം ചെയ്തു. പഠനശാലയുടെ ഉദ്ഘാടനം ഏറ്റുമാനൂർ സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീജാ പി.ഗോപാൽ നിർവഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ലിനിറ്റിൽ ബിബിൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി.എസ്.ഇ ജേതാക്കൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജി നാകമറ്റം നിർവഹിച്ചു. സ്‌കൂൾ പത്രപ്രകാശനം വാർഡ് മെമ്പർ ലാൽസി പെരുന്തോട്ടം നിർവ്വഹിച്ചു. സി.ആർ.സി കോഓർഡിനേറ്റർ നീലകണ്ഠൻ നമ്പൂതിരി, പ്രധാനാദ്ധ്യാപിക ആൻസി മർക്കോസ്, എസ്.ആർ.ജി കൺവീനർ കെ.വി വർഷ തുടങ്ങിയവർ പങ്കെടുത്തു.