adarikkunnu
മികച്ച യുവകർഷകൻ അനന്തു പ്റമോദിനെ ബി ഡി ജെ എസ് തലയോലപ്പറമ്പ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

തലയോലപ്പറമ്പ് : ചെമ്പ് കൃഷിഭവനിലെ മികച്ച യുവകർഷകനായി തിരഞ്ഞെടുത്ത അനന്തു പ്രമോദ് കിഴക്കേ കാലാത്തിനെ ബി.ഡി.ജെ.എസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ.ശശിധരനും, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് രാധാകൃഷ്ണനും ചേർന്ന് പൊന്നാടയണിയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിനിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു പി.കെ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. വൈക്കം പ്രഭാകരൻ, മണ്ഡലം സെക്രട്ടറി ശിവദാസൻ ടി.കെ.സുഗതൻ, ഡോ. അരവിന്ദ് ഉണ്ണിക്കൃഷ്ണൻ, പ്രമോദ് കുമാർ, അനന്തു പ്രമോദ് എന്നിവർ പ്രസംഗിച്ചു.