koa

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി. സാജുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ്, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി. ഷാജി, കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ലാൽ കുമാർ, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷെരീഫ്, ഡോ. ഷേർലി ദിവന്നി, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.