druf

കോട്ടയം: ഓണാഘോഷങ്ങൾ ലക്ഷ്യമിട്ട് ജില്ലയിൽ ലഹരിക്കടത്ത് വർദ്ധിക്കുന്നു. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, ബ്രൗൺഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും വ്യാപകമാണ്. അതേസമയം ലഹരിക്കടത്തിൽ പിടികൂടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്ന്
അന്യസംസ്ഥാന ബസുകൾ, ലോഡ്‌ജ് മുറികൾ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയർമാർ ബസിൽ കയറുന്നത്. പരിശോധനകളെ തുടർന്ന് വാഹനങ്ങൾ മാറികയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ തുടങ്ങിയവ ബംഗളൂരുവിൽ നിന്നാണ് എത്തുന്നത്. കഞ്ചാവ് കൂടുതലായും എത്തുന്നത് തെലങ്കാന, ഒഡിഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും. അന്യസംസ്ഥാന തൊഴിലാളികൾ വഴിയും പച്ചക്കറി, മറ്റു ചരക്ക് വാഹനങ്ങൾ വഴിയും കഞ്ചാവ് എത്തുന്നു.

കാരിയേഴ്‌സ് വിദ്യാർത്ഥികൾ
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് പ്രധാന കാരിയേഴ്സ്. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ പിടിയിലായ രണ്ടംഗസംഘം ബണ്ണിനുള്ളിൽ ഒളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. ആഘോഷവേളകളിൽ ടൂറിസം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾക്കായും ലഹരിമരുന്നുകൾ എത്തിക്കുന്നുണ്ട്. ബൈപാസും ആളൊഴിഞ്ഞ ചെറുറോഡുകളുമാണ് മയക്കുമരുന്നു മാഫിയയുടെ ഇടപാട് വിഹാര കേന്ദ്രങ്ങൾ. സ്ത്രീകളും പിടിയിലായിട്ടുണ്ട്. ഒരുഗ്രാം എം.ഡി.എം.എ 1000 രൂപയ്ക്കു മുകളിലാണ് ചില്ലറ വില്പന നടത്തുന്നത്. പാർട്ടി ഡ്രഗ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന സിന്തറ്റിക് രാസവസ്തുവാണ് എം.ഡി.എം.എ.ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ചു മണമോ മറ്റോ ഇല്ലാത്തതിനാൽ പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല.

പലപ്പോഴും ചെറിയ അളവ് കഞ്ചാവുമായി പിടിയിലാകുമെങ്കിലും ചുരുങ്ങിയ ജയിൽ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി സജീവമാകും. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും.

എക്സൈസ്