കോട്ടയം : നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക തീർത്ത് നൽകണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യവേദി ജില്ലാ ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ ചെയർമാൻ മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ.ജി അജയകുമാർ, സംസ്ഥാന വൈസ് ചെയർമാൻ പി.എം ദിനേശൻ, പ്രിൻസ് ലൂക്കോസ്, സണ്ണി തോമസ്, ഷാജഹാൻ ആത്രശ്ശേരി, കെ.ജെ ജോസഫ് , കെ. എൻ രാജൻ, കിളിരൂർ രാമചന്ദ്രൻ , അൻസാരി കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.