
കാഞ്ഞിരം : കോൺഗ്രസ് നേതാവും മുൻ കോട്ടയം എം.എൽ.എ യുമായിരുന്ന മേഴ്സി രവിയുടെ 15-ാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേഴ്സി രവി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. കാഞ്ഞിരം പാലം യാഥാർത്ഥ്യമാകും മുൻപേ മേഴ്സി രവിയുടെ ശ്രമഫലമായാണ് മലരിക്കലേയ്ക്ക് റോഡ് യാഥാർത്യമായതെന്ന് അനുസ്മരണ പ്രസംഗത്തിൽ അദ്ധ്യക്ഷൻ സുമേഷ് കാഞ്ഞിരം പറഞ്ഞു . ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.