
തലയാഴം : പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ അദ്ധ്യാപക - രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ പുതിയതായി നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെയും, ടോയ്‌ലെറ്റ് കോംപ്ലക്‌സിന്റേയും ഉദ്ഘാടനംജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ പി.പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസിസോണി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാൻ ടി.മധു, അംഗങ്ങളായ കെ.ബിനിമോൻ, കെ.എസ് പ്രീജു, ഷീജ ബൈജു, പി.ടി.എ പ്രസിഡന്റ് എം.എം സാജൻ, എ.എസ് ദീപേഷ്, എ.ജി ബിജു, എൻ.എസ് നിജു, പി.എസ് ശാലിനി, ബി.സി നിവേദിത, ടി.ടി ബൈജു തുടങ്ങിയവർ പങ്കെടുത്തു.