
കോട്ടയം: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരുടെ ബോണസ്/ഫെസ്റ്റിവൽ അലവൻസ് വർദ്ധിപ്പിക്കാൻ തീരുമാനമായി.
ഇതു സംബന്ധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ നൽകിയ അപേക്ഷയിൽ ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ച ഒത്തുതീർപ്പായി. നിലവിലെ തൊഴിലുടമയുടെ കീഴിൽ ഒരു വർഷമെങ്കിലും സർവീസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 2000 രൂപയും ഒരു വർഷത്തിന് മുകളിൽ സർവീസുള്ള തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം വാങ്ങിയ ബോണസിന് ഉപരിയായി 450 രൂപയും നൽകും. തുക 10 ന് വിതരണം ചെയ്യും. ചർച്ചയിൽ ജില്ലാ ലേബർ ഓഫീസർ മിനോയി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.