supplyco

കോട്ടയം : സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടെന്ന് പറയുകയും, സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോയിൽ ഭക്ഷ്യ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുകയും ചെയ്ത നടപടി പിൻവലിക്കണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പൊതുവിപണിയിലെ വിലയോടടുത്ത തുക കൊടുക്കേണ്ടി വരുന്നത് പ്രതിഷേധമാണ്.
ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു ഏഴേപുഞ്ചയിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ. എസ്. ഖലീൽ റഹ്മാൻ, സതീഷ് തെങ്ങുംതാനം, ട്രഷറർ എൻ. ഹബീബ്, കെ. ഗോപാലകൃഷ്ണൻ നായർ, അഭിഷേക് ബിജു എന്നിവർ പ്രസംഗിച്ചു.