philip-joseph

വൈക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് കയർത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിസഡന്റ് യു.ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി അവകാശ പ്രഖ്യാപനം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹകസമിതിയംഗം പി.വി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പി.ഡി ഉണ്ണി, അഡ്വ. പി.വി സുരേന്ദ്രൻ, റോയി തൈക്കൂടം, ജോർജ് വർഗീസ്, എ.സനീഷ്‌കുമാർ, ജയ്‌ജോൺ പേരയിൽ, സോണി സണ്ണി, മോഹൻ തോട്ടുപുറം, ഇടവട്ടം ജയകുമാർ എന്നിവർ പ്രസംഗിച്ചു.