ponkunnam-saith

പൊൻകുന്നം: മികച്ച ഗ്രന്ഥശാലാപ്രവർത്തകനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി.എൻ.പണിക്കർ പുരസ്‌കാരത്തിന് സാഹിത്യകാരനും ദീർഘകാലമായി ഗ്രന്ഥശാലാപ്രവർത്തകനുമായ പൊൻകുന്നം സെയ്ത് അർഹനായി. 2023-24ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. റിട്ട.അദ്ധ്യാപകനായ സെയ്ത് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമാണ്. പൊൻകുന്നം മനോ കോട്ടേജിലാണ് താമസം. സുഹ്റാബീവിയാണ് ഭാര്യ. പരേതനായ എസ്.മനോജ്, എസ്.മജ്നു, എസ്.മഞ്ജു എന്നിവരാണ് മക്കൾ.