കോട്ടയം: ഓണമെത്തിയതോടെ ലീഗൽ മെട്രോളജിയുടെ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, സുജ ജോസഫ് കെ. എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഇതിനായി ജില്ലയിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു. കോട്ടയത്തെ ലീഗൽ മെട്രോളജി ഓഫീസിൽ ഇതോടനുബന്ധിച്ച് കൺട്രോൾ റൂം തുറക്കും. യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തുക, പാക്കർ രജിസ്‌ട്രേഷൻ ഇല്ലാതെ ഉൽപന്നങ്ങൾ പാക്ക് ചെയ്ത് വിൽപന നടത്തുക, പാക്കറ്റുകളിൽ നിർദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ വിലയിൽ കൂടുതൽ ഈടാക്കുക, എം.ആർ.പി. തിരുത്തൽ, പമ്പുകളിൽ നിന്നു നൽകുന്ന ഇന്ധനത്തിന്റെ അളവിൽ കുറവ് തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കാം. പരാതികളിന്മേൽ അന്വേഷണം നടത്തി പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
ആകെ പിഴ 29. 68 ലക്ഷം
536 കേസുകൾ
അറിയിക്കാം വിവരങ്ങൾ
കൺട്രോൾ റൂം: 0481 2582998
ഡെപ്യൂട്ടി കൺട്രോളർ (ജനറൽ): 8281698044
ഡെപ്യൂട്ടി കൺട്രോളർ (ഫ്ളയിംഗ് സ്‌ക്വാഡ്): 8281698051
അസിസ്റ്റന്റ് കൺട്രോളർ: 8281698045,
ഇൻസ്‌പെക്ടർ സർക്കിൾ: 8281698046
ചങ്ങനാശേരി ഇൻസ്‌പെക്ടർ: 8281698047
പാലാ ഇൻസ്‌പെക്ടർ: 8281698049
വൈക്കം ഇൻസ്‌പെക്ടർ: 8281698048
കാഞ്ഞിരപ്പള്ളി ഇൻസ്‌പെക്ടർ: 8281698050
ഫ്ളയിംഗ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ: 9188525705