
കോട്ടയം: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷധ പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഗൗരിശങ്കർ, സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി, അനൂപ് അബൂബക്കർ, ജിത്തു ജോസ്, യശ്വന്ത് സി.നായർ, യദു സി. നായർ, അബു താഹിർ, ശ്രീജ മോഹൻ, രഞ്ജിത്ത്, അരുൺ മാർക്കോസ്, വിനീത അന്ന തോമസ്സ്, റാഷ്‌മോൻ ഒത്താറ്റിൽ, വിഷ്ണു ചെമുണ്ടാവള്ളി, റോഷൻ നീലൻ ചിറ, ജോൺസൺ, അനസ്സ്, വിമൽ, ആൽബിൻ, ജിനീഷ് എന്നിവർ പങ്കെടുത്തു. ഗാന്ധി സ്‌ക്വയറിൽ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.