
കോട്ടയം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നല്കുന്ന വിദ്യാദ്യാസ അവാർഡിന്റെ വിതരണോദ്ഘാടനം 10 ന് രാവിലെ ഒമ്പതിന് കുമരകം സാംസ്‌കാരികനിലയത്തിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ മുഖ്യപ്രഭാഷണം നടത്തും. കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, എൻ.എസ്. ശ്രീലു, ആര്യ രാജൻ, ധന്യ സാബു തുടങ്ങിയവർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കാണ് ആദരം.