
കോട്ടയം : കുറിച്ചി സർക്കാർ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ യൂണിറ്റ് പ്രവർത്തിക്കും. എല്ലാ ചൊവ്വാഴ്ചയും സ്‌കാനിംഗ് സൗകര്യവുമുണ്ട്. ആശുപത്രിയിലെ ഔട്ട് പേഷ്യന്റായും, ഇൻ പേഷ്യന്റായും ചികിത്സ തേടുന്നവർക്ക് പുറമേ പുറത്തുനിന്നുള്ള രോഗികൾക്കും യു.എസ്.ജി സ്‌കാനിംഗ് സേവനങ്ങൾ ലഭിക്കും. മിതമായ നിരക്കിലുള്ള ഈ സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ പ്രൊഫ. ടോമിച്ചൻ ജോസഫ് അറിയിച്ചു. മുൻകൂറായി ബുക്ക് ചെയ്യാൻ ഫോൺ: 04812430346.