kit

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ബോർഡിന്റെ ജില്ലാ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, ഉപദേശകസമിതി അംഗങ്ങളായ എം.ജി. ശേഖരൻ, റ്റി.എം. നളിനാക്ഷൻ, സുമോദ് കെ. ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കളായ ജോയ് ചെട്ടിശ്ശേരി, പി.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ആദ്യവനിതാ പെൻഷണറായ സി.എം. പ്രസന്നയെ ചടങ്ങിൽ ആദരിച്ചു.