
കോട്ടയം: തൊഴിൽരഹിതരായ വനിതകൾക്ക് അതിവേഗത്തിൽ വ്യക്തിഗത,ഗ്രൂപ്പ്, വിദ്യാഭ്യാസവായ്പ നൽകുന്ന പദ്ധതികളിലേക്ക് സംസ്ഥാന വനിതാവികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 18 - 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പലിശനിരക്ക് പരമാവധി ഒമ്പത് ശതമാനം. ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗതവായ്പ ലഭിക്കുക. മൈക്രോ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക് 4 - 5 ശതമാനം പലിശനിരക്കിൽ മൂന്നു കോടി വരെയും സി.ഡി.എസിന് കീഴിലുള്ള സ്വയം സഹായസംഘങ്ങൾക്ക് 10 ലക്ഷം വരെയും വായ്പ ലഭിക്കും. www.kswdc.org വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജില്ലാ ഓഫീസിൽ നൽകാം. ഫോൺ: 04812930323.