ചാത്തൻതറ: എസ്.എൻ.ഡി.പി യോഗം 5697ാം നമ്പർ ചാത്തൻതറ ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രണ്ടിന് ഗുരുദേവ പ്രാർത്ഥനാമന്ദിരത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. പ്രതിഷ്ഠാ വാർഷികം, ഓണാഘോഷം, മഹാസമാധിദിനാചരണം സംബന്ധിച്ച് ചർച്ച ചെയ്യും. ശാഖാ സെക്രട്ടറി റ്റി.ആർ മധു, വൈസ് പ്രസിഡന്റ് രാജേഷ് തോട്ടുപുറം,യൂണിയൻ കമ്മറ്റി അംഗം സാജൻ ഈട്ടിക്കൽ എന്നിവർ പങ്കെടുക്കും.