nikhil

കോട്ടയം : എം.സി റോഡിൽ മുളങ്കുഴയ്ക്ക് സമീപം ബൈക്കും ,​ ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഫ്ലിപ്പ് കാർട്ട് ജീവനക്കാരനായ

യുവാവിന് ദാരുണാന്ത്യം. പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ പി.ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (31) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തത്ക്ഷണം മരിച്ചു. ഫയർഫോഴ്സെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ് : ഷീബ ഡേവിഡ്. സഹോദരി : മെറിൻ. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ചിങ്ങവനം പൊലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.