acc

കോട്ടയം : എം.സി റോഡ് നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല. അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. ജീവിതത്തിലേക്ക് തിരികെ എത്താൻ കഴിയാതെ ചികിത്സയിൽ കഴിയുന്നവരുമേറെയാണ്. മിനുസമേറിയ റോഡിൽ വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെ വരുന്നതാണ് അപകടത്തിനിടയാക്കുന്നത്. ഇന്നലെ മുളങ്കുഴയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മണിപ്പുഴ - കോടിമത റോഡിൽ ദോസ്ത് പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് മൂലവട്ടം സ്വദേശികളായ ദമ്പതികൾ മരിച്ചത്. ഈ ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നതിന് മുൻപാണ് ഇന്നലത്തെ അപകടം. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് എം.ഡി റോഡിലുണ്ടാകുന്നത്. വേഗ നിയന്ത്രണ സംവിധാനമില്ലാത്തതും, പരിശോധന കാര്യക്ഷമമല്ലാത്തുമാണ് ഇതിനിടയാക്കുന്നത്. എം.സി റോഡിൽ നിന്ന് മുളങ്കുഴയിലേക്കും, സിമന്റ് കവല റോഡിലേക്കും പ്രവേശിക്കുന്ന ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാണ്. തിരക്ക് ഒഴിവാക്കുന്നതിനായി നിരവധിപ്പേരാണ് ഈ റോഡുകൾ ഉപയോഗിക്കുന്നത്.

പദ്ധതി പരണത്ത് , പൊലിയുന്നു ജീവനുകൾ

എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി പരണത്താണ്. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ച് അപകടത്തിന് കടിഞ്ഞാണിടമെന്നാണ് ആവശ്യം.

ഇവയ്ക്ക് പരിഹാരമുണ്ടോ
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും
ബൈക്കുകളുടെ ഇടതുവശത്തെ ഓവർടേക്കിംഗ്
ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ
വഴിവിളക്ക് സൈൻ ബോർഡുകളുടെ അഭാവം

വേഗനിയന്ത്രണ സംവിധനങ്ങളില്ലാത്തത്‌

അപകടമേഖല
ചിങ്ങവനം, പുത്തൻപാലം, കുറിച്ചി, തുരുത്തി, പാലാത്ര ബൈപ്പാസ്, കോടിമത ബൈപ്പാസ്, കോടിമത മണിപ്പുഴ, ഈരയിൽക്കടവ് ബൈപ്പാസ്, ഏറ്റുമാനൂർ, നാഗമ്പടം, ബേക്കർ ജംഗ്ഷൻ, കുറവിലങ്ങാട്, പട്ടിത്താനം, മോനിപ്പള്ളി.

​''റോ​ഡ് ന​വീ​ക​രി​ച്ചാ​ൽ​ മാ​ത്രം​ പോ​രാ​ സു​ര​ക്ഷാ​ സം​വി​ധാ​ന​വും​ ഒ​രു​ക്കാ​ൻ​ ത​യ്യാ​റാ​ക​ണം​. ജ​ന​ങ്ങ​ളു​ടെ​ ജീ​വ​നാ​ണ് പ്ര​ധാ​നം. ഭീ​തി​യോ​ടെ​യാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ അ​ട​ക്കം​ ക​ട​ന്നു​പോ​കു​ന്ന​ത്.
രാജേഷ്,​ മുളങ്കുഴ