ra

കോട്ടയം : അപകടങ്ങൾ തുടർക്കഥയാകുന്ന കുമാരനല്ലൂർ പ്ളാറ്റ്ഫോമിന്റെ ഉയരം കൂട്ടും. ദീർഘനാളത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു ഇത്. മുളന്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളുടെ പ്ളാറ്റ്ഫോം ഉയർത്തുന്ന പദ്ധതിക്കൊപ്പമാണ് കുമാരനല്ലൂർ പ്ളാറ്റ്ഫോമും ഉയർത്തുന്നത്. ഫ്രാൻസിസ് ജോർജ് എം.പിയുടെ ഇടപെടലിലാണ് പദ്ധതി.
മൂന്നു സ്റ്റേഷനുകളിലെയും പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടാൻ 3 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2 വർഷമാണ് നിർമ്മാണ കാലാവധി. ഒരുമാസത്തികം ടെൻഡർ നടപടികൾ ആരംഭിക്കും. ദീർഘനാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നതെന്നും, ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.