പയപ്പാർ: ജാനകി ബാലികാശ്രമത്തിലെ ഓണാഘോഷം 14 ന് ബാലകാരുണ്യം ഓണാഘോഷം എന്ന പേരിൽ നടത്തും. രാവിലെ 8 ന് ഓണപ്പൂക്കളമൊരുക്കൽ, 9 ന് ഓണപ്പതാക ഉയർത്തൽ, 12.30 ന് ഓണസദ്യ, 2 ന് ചേരുന്ന സമ്മേളനത്തിൽ എം.ജി. ജാനകിയമ്മ ദീപം തെളിയിക്കും. സമ്മേളനം ഉള്ളനാട് ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് അജിത്ത് സി. നായർ ഉദ്ഘാടനം ചെയ്യും. ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിക്കും. കെ.എം. ഗോപിനാഥ്, ഡോ. ആതിര എം.എസ്., വി.എസ്. ഹരിപ്രസാദ് തുടങ്ങിയവർ സംസാരിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ട്.