
കോട്ടയം: ഏറെ പ്രതീക്ഷയിലായിരുന്നു. പക്ഷേ വിലക്കയറ്റം വില്ലനാകുകയാണ്. ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളേയും അയൽക്കൂട്ടങ്ങളേയും വിലക്കയറ്റം ചെറുതൊന്നുമല്ല വലയ്ക്കുന്നത്. കിറ്റ് തുടങ്ങിയപ്പോഴുള്ളതിനേക്കാൾ 40 ശതമാനം വരെ വില ഒരോ പലചരക്ക് ഉത്പന്നങ്ങൾക്കും കൂടിയതോടെ എങ്ങനെ കിറ്റ് നൽകുമെന്നതാണ് ആശങ്ക. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം ആളുകളിൽ നിന്ന് വാങ്ങി അടുത്ത ഓണക്കാലത്ത് കിറ്റ് നൽകുന്നതാണ് പദ്ധതി. കിറ്റിലുള്ള സാധനങ്ങളെക്കുറിച്ചും അളവും നേരത്തെ അറിയിക്കും. പല അയൽക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും വ്യാപാരികളുമൊക്കെ വർഷങ്ങളായി ഇത്തരത്തിൽ കിറ്റ് നൽകാറുണ്ട്. പലരിൽ നിന്ന് നിശ്ചിത തുക ഈടാക്കുമ്പോൾ ആകെതുക ലക്ഷങ്ങൾ വരും. വർഷം മുഴുവൻ ചെലവഴിക്കാമെന്നതും ചെറിയ ലാഭവുമാണ് വ്യാപാരികളുടെ നേട്ടം. ഓണത്തിന് ഒരുമിച്ച് പണം കണ്ടത്താതെ വിഭവസമൃദ്ധമായ സദ്യയൊരുക്കാമെന്നതാണ് ഉപഭോക്താക്കൾക്കുള്ള മെച്ചം. എന്നാൽ വിലക്കയറ്റം ഇത്തവണ കാര്യങ്ങൾ തകിടംമറിച്ചു.
വില റോക്കറ്റ് പോലെ
ഓണമടുത്തപ്പോഴെ വിപണിവില കൂടി. രണ്ടാഴ്ചക്കുള്ളിൽ അരി വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻധാരണയുള്ളതിനാൽ വിഭവങ്ങളുടെ എണ്ണമോ, അളവോ കുറയ്ക്കാൻ സാധിക്കില്ല. കടമെടുക്കുക മാത്രമാണ് ഇവരുടെ മുന്നിലെ പോംവഴി.
ഓണകിറ്റ് ഒരുതരത്തിലും ലാഭമല്ല. കിറ്റ് തുടങ്ങുന്ന വിലയിൽ നിന്ന് ഒരു വർഷം കൊണ്ട് ഉണ്ടാകുന്ന വ്യത്യാസം വളരെ വലുതാണ്.
സനൂപ്, സ്വാശ്രയസംഘം പ്രവർത്തകൻ
വിലകൂടിയത്
വെളിച്ചെണ്ണ
പയർ, പരിപ്പ്
ഉഴുന്ന്, മുളക്