പാമ്പാടി: എസ്.എൻ.ഡി.പി യോഗം പാമ്പാടി ശാഖയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പൊത്തൻപുറം കിളിമല ഗുരുകൃപ കുടുംബയോഗത്തിന്റെ 13ാമത് വാർഷിക പൊതുയോഗം വിനോദിന്റെ ഭവനത്തിൽ ഇന്ന് നടക്കും. രാവിലെ 9ന് കെ.എൻ ഷാജിമോൻ പതാക ഉയർത്തും. തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങൾ. 11ന് പൊതുസമ്മേളം എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, എസ്.എസ്.എൽ.സി, എൽ.എൽ.ബി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബയോഗത്തിലെ കുട്ടികൾക്ക് അനുമോദനം, തുടർന്ന് നവതിയുടെ നിറവിൽ നിൽക്കുന്ന മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ, സെക്രട്ടറി കെ.എൻ രാജൻ, ദിലീപ് പാറക്കൽ, ശിവദർശന ദേവസ്വം പ്രസിഡന്റ് തങ്കപ്പൻ ശാന്തി, സെക്രട്ടറി ലീലഭായ് തുളസിദാസ്, വാർഡ് മെമ്പർ സന്ധ്യ രാജേഷ്, കെ.എൻ സുരേഷ്, അതുൽ പ്രസാദ്, ഷിനിജ ബൈജു, ബിനു വെട്ടിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.