കോട്ടയം: അയ്മനം ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കം. 15 വരെയാണ് ഉത്സവം. ഇന്ന് വൈകിട്ട് 6.30ന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികതത്തിൽ കൊടിയേറ്റ്. തുടർന്ന് വിവിധ കലാപരിപാടികൾ ചലച്ചിത്ര നടൻ ഗിന്നസ് പക്രു അജയകുമാർ ഉദ്ഘാടനം ചെയ്യും. 7.30ന് ഗാനമേള. രണ്ടാം ഉത്സവദിനത്തിൽ കൊടിക്കീഴിൽ വിളക്കിന് മുന്നിൽ നാദസ്വരം കലാപീഠം ആദിത്യന്റെ മേളം. തിരുവരങ്ങിൽ രാവിലെ വിഷ്ണുസഹസ്രനാമം, 4ന് വീണക്കച്ചേരി, 5ന് നൃത്തനൃത്യങ്ങൾ, 6.30ന് കൈക്കൊട്ടിക്കളി, രാത്രി 9ന് സിനിമാറ്റിക് സെമി ക്ലാസിക്കൽ ഡാൻസ്. മൂന്നാം ഉത്സവദിനത്തിൽ നാദസ്വരം, മേളം, തിരുവരങ്ങിൽ വൈകുന്നേരം 4ന് വീണനാദമഞ്ജരി, 5ന് തിരുവാതിര, നൃത്തനൃത്യങ്ങൾ, 7ന് കളരിപ്പയറ്റ്, 8ന് ഊർമിള കഥകളി. നാലാം ഉത്സവദിനത്തിൽ രാവിലെ ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദർശനം, തിരുവരങ്ങിൽ വൈകുന്നേരം 4ന് ഓട്ടൻതുള്ളൽ, 5ന് തിരുവാതിര, സംഗീതസദസ്, 9ന് കരോക്കെ ഗാനമേള. അഞ്ചാം ഉത്സവദിനത്തിൽ വൈകിട്ട് 6ന് ദേശവിളക്ക്, തിരുവരങ്ങിൽ വൈകുന്നേരം 4ന് ചാക്യാർകൂത്ത്, 5ന് നൃത്തനൃത്യങ്ങൾ, 7ന് ദേവനടനം, 8ന് കരോക്കെ ഗാനമേള, 10ന് മേജർസെറ്റ് കഥകളി. ആറാം ഉത്സവദിനമായ 13ന് അയ്മനംപൂരം. പെരുവനം കുട്ടന്മാരാരും അമ്പതിൽപരം കലാകാരന്മാരും പങ്കെടുക്കുന്ന ആൽത്തറമേളം, കുടമാറ്റം, വൈകിട്ട് ഗാനമേള, വെടിക്കെട്ട്. 15ന് ആറാട്ട്, 7ന് പള്ളിക്കുറുപ്പ്, വൈകിട്ട് അഞ്ചിന് പഞ്ചവാദ്യം, ആറിന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, രാത്രി 1.30ന് ആറാട്ട് എതിരേൽപ്പ്.