കുമരകം: ചെങ്ങളം വെെ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 7 ന് മെറിറ്റ് ഈവനിംഗ് നടക്കുന്നു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വൈ.എം.സി.എ കോട്ടയം സബ് റീജണൽ ചെയർമാൻ ജോബി ജയ്ക്ക് ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ ഫാ. എമിൽ വേലിക്കകത്ത് വചന പ്രഘോഷണം നടത്തും.